ഐ.എസ് ഭീകര സംഘടനയുടെ ഉന്നത നേതാക്കളില്‍ ഒരാളായ അബു ബിലാല്‍ അല്‍ മിനൂക്കിയെ വധിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. യു.എസ് സൈന്യവും നൈജീരിയന്‍ സേനയും സംയുക്തമായി നടത്തിയ പ്രത്യേക ഓപ്പറേഷനിലൂടെയാണ് ഇദ്ദേഹത്തെ ഇല്ലാതാക്കിയത്. ഈ ദൗത്യം ഐ.എസ് ഭീകരര്‍ക്ക് വലിയ തിരിച്ചടിയാണെന്ന് അമേരിക്ക വിലയിരുത്തുന്നു.
ഈ സംയുക്ത ഓപ്പറേഷനില്‍ സഹകരിച്ച നൈജീരിയന്‍ സര്‍ക്കാറിന് ട്രംപ് നന്ദി രേഖപ്പെടുത്തി. അബുബക്കര്‍ ഇബ്‌നു മുഹമ്മദ് ഇബ്‌നു അലി അല്‍ മൈനൂകി എന്ന പേരിലും അറിയപ്പെട്ടിരുന്ന ഇയാള്‍, ആഫ്രിക്കയിലെ സഹേല്‍ മേഖല കേന്ദ്രീകരിച്ചായിരുന്നു ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. ഐ.എസിന്റെ സീനിയര്‍ കമാന്‍ഡറായി പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍ ചാഡ് ഡിവിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.
2023 ജൂണില്‍ അല്‍ മിനൂക്കിയെ ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ഇയാളുടെ മരണം മേഖലയിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നാണ് യു.എസ് പ്രതിരോധ വൃത്തങ്ങളുടെ കണക്കുകൂട്ടല്‍. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ അന്താരാഷ്ട്ര സഹകരണം എത്രത്തോളം പ്രധാനമാണെന്ന് ഈ ഓപ്പറേഷന്‍ തെളിയിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.
Photo and News Source: Suprabhaatham







