നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യമർപ്പിച്ചുകൊണ്ട് കായംകുളത്ത് യു.ഡി.എഫിന്റെ നേതൃത്വത്തിൽ വൻ ആഹ്ലാദപ്രകടനം നടന്നു. തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ പ്രവർത്തകർ ആവേശത്തോടെയാണ് തെരുവിലിറങ്ങിയത്. കായംകുളം കോൺഗ്രസ് ഭവനിൽ നിന്ന് ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ സമാപിച്ചു.
പ്രകടനത്തിന് ടി. സൈനുലാബ്ദീൻ, എച്ച്. ബഷീർകുട്ടി, എ.എം. കബീർ, കെ. പുഷ്പദാസ്, യു. മുഹമ്മദ്, എ. താഹാക്കുഞ്ഞ്, മഹാദേവൻ വാഴശ്ശേരിൽ, തോമസ് എം. മാത്തുണ്ണി, അരിതാ ബാബു, ബിജു നാസറുള്ള ഷുക്കൂർ വഴിച്ചേരി, ശോഭാ സുരേന്ദ്രൻ, പത്മകുമാർ കൃഷ്ണപുരം, കെ. നാസർ, ബിജു താശിയിൽ, ജേക്കബ് തരകൻ, കെ.കെ. നൗഷാദ്, അഫ്സൽ പ്ലാമൂട്ടിൽ, അസീം നാസർ, കടയിൽ രാജൻ, തയ്യിൽ റഷീദ് തുടങ്ങിയ യു.ഡി.എഫ് നേതാക്കൾ നേതൃത്വം നൽകി.
കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ ചരിത്രപരമായ വിജയത്തിന്റെ ഭാഗമായാണ് സംസ്ഥാനത്തുടനീളം പ്രവർത്തകർ ആഹ്ലാദപ്രകടനങ്ങൾ സംഘടിപ്പിക്കുന്നത്. വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന്റെ വരവിനെ വലിയ പ്രതീക്ഷയോടെയാണ് പ്രവർത്തകർ നോക്കിക്കാണുന്നത്.
Photo and News Source: Kerala Kaumudi










