'അമേരിക്കയെ ആശ്രയിക്കുന്നത് അപകടകരം'; വിൻഡോസ് ഒഴിവാക്കാൻ ഫ്രാൻസ്, പകരം ലിനക്‌സ്

'അമേരിക്കയെ ആശ്രയിക്കുന്നത് അപകടകരം'; വിൻഡോസ് ഒഴിവാക്കാൻ ഫ്രാൻസ്, പകരം ലിനക്‌സ്

'അമേരിക്കയെ ആശ്രയിക്കുന്നത് അപകടകരം'; വിൻഡോസ് ഒഴിവാക്കാൻ ഫ്രാൻസ്, പകരം ലിനക്‌സ്

വിദേശ സാങ്കേതികവിദ്യയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ഡിജിറ്റല്‍ പരമാധികാരത്തിനും വേണ്ടിയുള്ള വിശാലമായ നീക്കം യൂറോപ്പിലുടനീളം നടക്കുന്നുണ്ട്. മൈക്രോസോഫ്റ്റ് വിൻഡോസ് ഉപയോഗം അവസാനിപ്പിക്കാനുള്ള നീക്കവുമായി ഫ്രാൻസ്. അമേരിക്കൻ സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള വിശാലമായ യൂറോപ്യൻ നീക്കത്തിന്റെ ഭാഗമാണിത്.

വിൻഡോസ് ഉപേക്ഷിച്ച് ലിനക്‌സ് സ്വീകരിക്കാൻ ഫ്രാൻസ് തീരുമാനിച്ചിരിക്കുന്നു. സ്വന്തമായ ബദലുകൾ ലഭ്യമല്ലെങ്കിലും യൂറോപ്യൻ യൂണിയൻ (ഇ.യു) സാധ്യമായിടത്തെല്ലാം അമേരിക്കൻ സാങ്കേതികവിദ്യകൾ ഉപേക്ഷിക്കാൻ ലക്ഷ്യമിടുന്നുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.

അമേരിക്കൻ ടെക് കമ്പനികളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെ ഡിജിറ്റൽ സംവിധാനങ്ങളുടെ നിയന്ത്രണം ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് ഫ്രഞ്ച് മന്ത്രി ഡേവിഡ് അമീൽ പറയുന്നു. ഡേറ്റയുടെയും ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചറിന്റെയും നിയന്ത്രണം നഷ്ടപ്പെടുന്ന സാഹചര്യം ഫ്രഞ്ച് സർക്കാരിന് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Photo courtesy - Mathrubhumi

#buttons=(Ok, Go it!) #days=(90)

Our website uses cookies to enhance your experience. Check Now
Ok, Go it!
arrow_back Back to Feed