
‘ജയിക്കുമെന്ന യുഡിഎഫിൻ്റെ അവകാശവാദം ഫണ്ട് പിരിവിന് വേണ്ടി’; പി എ മുഹമ്മദ് റിയാസ്
ജയിക്കുമെന്ന യുഡിഎഫിൻ്റെ അവകാശവാദം ഫണ്ട് പിരിവിന് വേണ്ടിയെന്ന് പി എ മുഹമ്മദ് റിയാസ്. അധികാരത്തിലെത്തുമെന്ന പ്രതീതിയുണ്ടാക്കിപണം പിരിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. മെയ് നാലുവരെവ്യാപക ഫണ്ട് പിരിവ് നടത്തും. എൽഡിഎഫ് ഭരണം തുടരും. വെളിച്ചത്തിലുള്ള കേരളം ഇനി ഇരുട്ടിലേക്ക് പോകില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഏപ്രിൽ 9 മുതൽ മെയ് നാലുവരെ പ്രതിപക്ഷം ഭരണപക്ഷത്തെപ്പോലെ സംസാരിക്കും. കോഴിക്കോട് ജില്ലയിൽ മികച്ച വിജയം ഉണ്ടാകും. ജയിക്കുമെന്ന യുഡിഎഫ് അവകാശവാദം ഫണ്ട് പിരിവിന് വേണ്ടിയെന്നും അധികാരത്തിൽ എത്തിയെന്ന പ്രതീക്ഷയുണ്ടാക്കിപണം പിരിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിൽ എൽഡിഎഫ് ഭരണം തുടരുമെന്ന് പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കോഴിക്കോട് ജില്ലയിൽ മികച്ച വിജയം ഉണ്ടാകും. ജയിക്കുമെന്ന യുഡിഎഫ് അവകാശവാദം ഫണ്ട് പിരിവിന് വേണ്ടിയെന്നും അദ്ദേഹം പറഞ്ഞു.
Photo courtesy - Kairali News