
‘എച്ച്ആർഡിഎസിന്റെ പ്രവർത്തനങ്ങളിൽ വൻ സാമ്പത്തിക ക്രമക്കേട്, അജികൃഷ്ണനെതിരായ പോക്സോ കേസ് ഒതുക്കി തീർക്കാൻ ശ്രമം’; വെളിപ്പെടുത്തലുമായി മുൻ ജീവനക്കാരൻ
എച്ച് ആർ ഡി എസിന്റെ പ്രവർത്തനങ്ങളിൽ വൻ സാമ്പത്തിക ക്രമക്കേടെന്ന് ഗുരുതര വെളിപ്പെടുത്തലുമായി മുൻ ജീവനക്കാരൻ. ക്രമക്കേടിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. അജികൃഷ്ണനെതിരായ പോക്സോ കേസും പണം ഉപയോഗിച്ച് ഒതുക്കി തീർക്കാൻ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. അജികൃഷ്ണന് പൊലീസ് സംരക്ഷണം നൽകിയെന്നും തുടർ നടപടികകൾക്കായി കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
HRDS അശോകസ്തംഭം ഉൾപ്പെടെയുള്ള ദേശീയ ചിഹ്നങ്ങൾ ദുരുപയോഗം നടത്തി. HRDS ന്റെ പണമിടപാടിൽ ദുരൂഹതയെന്ന് ജീവനക്കാരൻ പറഞ്ഞു. മുൻ കേന്ദ്രമന്ത്രി എസ് കൃഷ്ണമുകാറിനെതിരായ ആരോപണത്തിന് പിന്നിലും അജികൃഷ്ണനാണ്.
HRDS ജീവനക്കാരിയെ ഉപയോഗിച്ച് കേസ് കൊടുക്കുകയും പാക് ഷെല്ലാക്രമണത്തിൽ തകർന്ന വീടുകൾ പുനർനിർമിക്കാനെന്ന പേരിൽ തട്ടിപ്പ് നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. നൂറോളം വീടുകളുടെ പണി മാത്രമാണ് തുടങ്ങിയത്. ഒരു ലക്ഷത്തോളം വീടുകൾ നിർമിക്കുമെന്ന വ്യാജ വാഗ്ദാനം നൽകിയെന്ന് അദ്ദേഹം ആരോപിച്ചു.
Photo courtesy - Kairali News