
വനിതാ സംവരണ നിയമം: മഹിളാമോര്‍ച്ച നാരീശക്തി സമ്മേളനങ്ങള്‍ നടത്തും
കോഴിക്കോട്:പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സീറ്റുകള്‍ സംവരണം ചെയ്യുന്നതിനുള്ള വനിതാ സംവരണ നിയമത്തെ സ്വാഗതം ചെയ്ത് മഹിളാമോര്‍ച്ച സംസ്ഥാന വ്യാപകമായി നാരീശക്തി സമ്മേളനങ്ങള്‍ നടത്തുമെന്ന് സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി നരേന്ദ്ര മോദി സര്‍ക്കാര്‍ മുന്നോട്ടുവച്ച ചരിത്രപരമായ നിയമമാണ് നാരീശക്തിവന്ദന്‍ അധിനിയം. ഇതിനെ രാഷ്‌ട്രീയഭേദമന്യേ സ്ത്രീ സമൂഹം സ്വാഗതം ചെയ്യും.
സ്ത്രീ സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കി നാരീശക്തി സമ്മേളനങ്ങള്‍ നടത്തുമെന്ന് നവ്യ ഹരിദാസ് അറിയിച്ചു. സ്ത്രീ ശാക്തീകരണത്തിന് വേണ്ടി മഹിളാമോര്‍ച്ച നിലകൊള്ളുമെന്നും അവര്‍ അറിയിച്ചു.
Photo courtesy - Janmabhumi