കൺമുന്നിൽ ഉപ്പയും ഉമ്മയും മുങ്ങിത്താഴ്ന്നു, തനിച്ചായി ഹംന; മകളെക്കണ്ട് കൊതിതീർന്നില്ല, തകർന്ന് ഹനീഫ

കൺമുന്നിൽ ഉപ്പയും ഉമ്മയും മുങ്ങിത്താഴ്ന്നു, തനിച്ചായി ഹംന; മകളെക്കണ്ട് കൊതിതീർന്നില്ല, തകർന്ന് ഹനീഫ

കൺമുന്നിൽ ഉപ്പയും ഉമ്മയും മുങ്ങിത്താഴ്ന്നു, തനിച്ചായി ഹംന; മകളെക്കണ്ട് കൊതിതീർന്നില്ല, തകർന്ന് ഹനീഫ

നാദാപുരത്തെ അരീക്കുണ്ടിൽ വീടിന്റെ ഉമ്മറത്ത് ഉപ്പയും ഉമ്മയും ഇനി വരില്ലെന്നറിയാതെ റോഡിലേക്കുനോക്കി ഇരിക്കുകയാണ് ഹംന ഫാത്തിമ. പുളിയാവ് പുഴയിൽ മുങ്ങിമരിച്ച ചെക്യാട് പുളിയാവിലെ അരീകുണ്ടിൽ അൻസാറിന്റെയും സുഹാദയുടെയും മകളാണ് ഹംന.

ഉപ്പയ്ക്കും ഉമ്മയ്ക്കും എന്തോ സംഭവിച്ചെന്നറിയാം. സംഭവം നടക്കുമ്പോൾ ഹംനയും പുഴയോരത്തുണ്ടായിരുന്നു. മൂന്നുപേരും മുങ്ങിയസമയത്ത് ഹംനയാണ് വീട്ടിലെത്തി വിവരംപറയുന്നതും നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തുന്നതും.

ഒരുമാസം മുൻപാണ് പ്രവാസിയായ അൻസാർ ദുബായിൽനിന്ന് വന്നത്. അൻസാറിന്റെ ഭാര്യ സുഹാദയും മകൾ ഹംനയും അരീക്കുണ്ടിൽ താമസിക്കുന്നു. അൻസാർ ദുബായിലെ ജോലി രാജിവച്ച് വന്നത് കുടുംബത്തോടൊപ്പം ഒരുമിച്ച് ജീവിക്കാനാണ്. എന്നാൽ അതിനുമുൻപ് തന്നെ ദുരന്തം പുളിയാവ് പുഴയിൽ നടന്നു.

Photo courtesy - Mathrubhumi

#buttons=(Ok, Go it!) #days=(90)

Our website uses cookies to enhance your experience. Check Now
Ok, Go it!
arrow_back Back to Feed