
Photo courtesy - Kairali News
ശക്തമായ വേനൽ മഴയും കാറ്റും; ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം
ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ വേനൽ മഴയും കാറ്റും വ്യാപക നാശനഷ്ടം സൃഷ്ടിച്ചു. ശാന്തൻപ്പാറ, പൂപ്പാറ പ്രദേശങ്ങളിലെ തൊഴിലാളി കുടുംബങ്ങളുടെ വീടുകൾക്ക് വൻനാശനഷ്ടമുണ്ടായി. കാറ്റിലും മഴയിലും തകർന്ന വീടുകളിലെ വീട്ടുപകരണങ്ങൾക്കും നിത്യോപയോഗ സാധനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.