
Photo courtesy - Mathrubhumi
2 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് കഫ് സിറപ്പ് നിരോധിച്ചേക്കും; നടപടികൾ തുടങ്ങി
രണ്ടുവയസ്സിനു താഴെയുള്ള കുട്ടികൾക്കുള്ള ചുമ, ജലദോഷ സിറപ്പുകൾ നിരോധിച്ചേക്കും. കേന്ദ്ര ആരോഗ്യമന്ത്രാലയവും ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയും നടപടികൾ തുടങ്ങിയതായി റിപ്പോർട്ട്. ഇത് 2025-ൽ ഡൈഎഥിലീൻ ഗ്ലൈക്കോൾ, എഥിലീൻ ഗ്ലൈക്കോൾ തുടങ്ങിയ വിഷാംശമുള്ള വസ്തുക്കൾ മരുന്നുകളിൽ കണ്ടെത്തിയതിനെ തുടർന്നാണ്.