നിയോഗം സൊസൈറ്റിയുടെ പ്രഥമ വാർഷിക പൊതുയോഗം ഇന്ന് രാവിലെ 10 മണിക്ക് ആലുവ അദ്വൈതാശ്രമം ഹാളിൽ വെച്ച് നടക്കും. സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനുമായി സംഘടിപ്പിച്ചിരിക്കുന്ന ഈ യോഗത്തിൽ സൊസൈറ്റി ചെയർമാൻ അഡ്വ. കെ.വൈ. സുധീന്ദ്രൻ അധ്യക്ഷത വഹിക്കും.
ചടങ്ങിൽ ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും. സൊസൈറ്റിയുടെ ഭരണഘടന ട്രഷറർ സി.എ. സുനിൽ കുമാർ സി.എസ്. അവതരിപ്പിക്കും. തുടർന്ന് സെക്രട്ടറി രതീഷ് എം.ആർ. അക്കരപ്പാടം സൊസൈറ്റിയുടെ പ്രവർത്തന റിപ്പോർട്ടും കണക്കുകളും പൊതുയോഗത്തിൽ അവതരിപ്പിക്കും.
റിപ്പോർട്ട് അവതരണത്തിന് ശേഷം സൊസൈറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ നടക്കും. ജനറൽ സെക്രട്ടറി ഡോ. എം.ആർ. പ്രദീപ് ചടങ്ങിൽ സ്വാഗതം ആശംസിക്കും. വൈസ് പ്രസിഡന്റ് അഡ്വ. ദീപ്തി യോഗത്തിൽ നന്ദി രേഖപ്പെടുത്തും. കൂടുതൽ വിവരങ്ങൾക്കായി 9400372963, 9446056081 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Photo and News Source: Kerala Kaumudi







