കാൻസ് ഫിലിം ഫെസ്റ്റിവലിൽ ആലിയ ഭട്ടിന്റെ സാന്നിധ്യം വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. താരത്തിന്റെ വസ്ത്രധാരണവും ലുക്കും ആരാധകർക്കിടയിൽ വലിയ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ടെങ്കിലും, സോഷ്യൽ മീഡിയയിൽ ചിലർ താരത്തെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. കാൻസിൽ എത്തിയ ആലിയയെ പാപ്പരാസികൾ അവഗണിച്ചുവെന്നും, താരം പോസ് ചെയ്തപ്പോൾ പലരും ക്യാമറകൾ താഴ്ത്തിവെച്ചു എന്നുമായിരുന്നു പ്രധാന ട്രോളുകൾ.

ഈ പരിഹാസങ്ങൾക്ക് മറുപടിയുമായി ആലിയ തന്നെ നേരിട്ട് രംഗത്തെത്തി. താരം പങ്കുവെച്ച ഒരു വീഡിയോയ്ക്ക് താഴെ ഒരാൾ നടത്തിയ കമന്റാണ് വിവാദമായത്. ഐവറി സിൽക്ക് സാരി-ഗൗൺ ധരിച്ചുള്ള ആലിയയുടെ വീഡിയോയ്ക്ക് താഴെ, "എന്തൊരു നാണക്കേട്, നിന്നെ ആരും ശ്രദ്ധിച്ചില്ലല്ലോ" എന്ന് ചിരിക്കുന്ന ഇമോജികളോടെ ഒരാൾ കമന്റ് ചെയ്യുകയായിരുന്നു.

ഈ കമന്റിന് വളരെ പക്വതയോടെയും എന്നാൽ തമാശ കലർന്ന രീതിയിലും ആലിയ നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടി. "എന്ത് നാണക്കേട് ലവ്? നീ എന്നെ ശ്രദ്ധിച്ചല്ലോ" എന്നായിരുന്നു ആലിയയുടെ മറുപടി. താരത്തിന്റെ ഈ മറുപടിക്ക് വലിയ പിന്തുണയാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്.

ആലിയയോടുള്ള അസൂയ കൊണ്ടാണ് ഇത്തരം ട്രോളുകൾ ഉണ്ടാകുന്നതെന്ന് ആരാധകർ വാദിക്കുന്നു. കാൻസിൽ താരം അതീവ സുന്ദരിയായിരുന്നുവെന്നും, ഇത്തരം വിമർശനങ്ങൾ അർഹിക്കുന്നില്ലെന്നും അവർ അഭിപ്രായപ്പെടുന്നു. വിമർശകരെ വളരെ കൂളായി നേരിട്ട ആലിയയുടെ ശൈലിയെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Photo and News Source: Samakalika Malayalam