മത്സരത്തിനിടെ ഡഗൗട്ടിൽ നിന്ന് ഫോൺ ഉപയോഗിച്ച് രാജസ്ഥാൻ മാനേജർ, സ്ക്രീനിൽ നോക്കി വൈഭവ്; വൻ വിവാദം

മത്സരത്തിനിടെ ഡഗൗട്ടിൽ നിന്ന് ഫോൺ ഉപയോഗിച്ച് രാജസ്ഥാൻ മാനേജർ, സ്ക്രീനിൽ നോക്കി വൈഭവ്; വൻ വിവാദം

മത്സരത്തിനിടെ ഡഗൗട്ടിൽ നിന്ന് ഫോൺ ഉപയോഗിച്ച് രാജസ്ഥാൻ മാനേജർ, സ്ക്രീനിൽ നോക്കി വൈഭവ്; വൻ വിവാദം

ബെംഗളൂരു: റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ ഐപിഎൽ മത്സരത്തിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച രാജസ്ഥാൻ റോയൽസ് ടീം മാനേജർ വിവാദത്തിൽ. മത്സരം നടന്നുകൊണ്ടിരിക്കേ ഡഗൗട്ടിൽ വെച്ചാണ് ടീം മാനേജറായ റോമി ഭിൻഡർ ഫോൺ ഉപയോഗിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ റോമിക്കെതിരേ നടപടി വന്നേക്കാനിടയുണ്ട്.

മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദിയടക്കം സംഭവത്തിൽ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. മത്സരത്തിന്റെ 11-ാം ഓവറിലാണ് സംഭവം. ഡഗൗട്ടിൽ ഇരിക്കുകയായിരുന്ന ടീം മാനേജർ കയ്യിലുണ്ടായിരുന്ന ഫോണെടുത്ത് നോക്കുകയായിരുന്നു.

ഏറെനേരം റോമി ഫോൺ ഉപയോഗിച്ചതായി ദൃശ്യങ്ങൾ കാണിക്കുന്നു. ഇത് ഐപിഎൽ നിയമപ്രകാരം വിലക്കിയിരിക്കുന്നു. മത്സരത്തിനിടെ ഇത്തരം പ്രവർത്തനങ്ങൾ ടീമിനെതിരേ ശക്തമായ നടപടികൾക്ക് കാരണമാകും. റോമിക്കെതിരേ നടപടി സ്വീകരിക്കുമെന്ന് ഐപിഎൽ അധികൃതർ അറിയിച്ചിട്ടുണ്ട്.

Photo courtesy - Mathrubhumi

#buttons=(Ok, Go it!) #days=(90)

Our website uses cookies to enhance your experience. Check Now
Ok, Go it!
arrow_back Back to Feed