
‘കേരളത്തിൽ എന്ത് വികസനമാണ് നടന്നതെന്ന് ജോയ് മാത്യു; ചോദിച്ചതോ, യുഡിഎഫ് ഭരണകാലത്ത് പൊളിച്ചു നീക്കിയ മലാപ്പറമ്പ് ഗവ. യുപി സ്കൂളിന് മുന്നിൽ നിന്ന്’; വികസനം കാണാൻ കണ്ണ് മാത്രം പോരാ, കാഴ്ചയും വേണമെന്ന് ടി.എം. തോമസ് ഐസക്
കേരളത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ ഒരു വികസനവും നടന്നിട്ടില്ലെന്ന പ്രതിപക്ഷത്തിൻ്റെയും നടൻ ജോയ് മാത്യുവിൻ്റെയും ആരോപണങ്ങൾക്ക് മറുപടിയുമായി മുൻ ധനമന്ത്രി ടി.എം. തോമസ് ഐസക്. വികസനമില്ലെന്ന് ആരോപിക്കാൻ ജോയ് മാത്യു തിരഞ്ഞെടുത്ത സ്ഥലം കോഴിക്കോട്ടെ മലാപ്പറമ്പ് ഗവ. യുപി സ്കൂളിന് മുന്നിലായത് വിരോധാഭാസമാണെന്ന് അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
മലാപ്പറമ്പ് സ്കൂളിൻ്റെ ചരിത്രം ഓർമ്മിപ്പിച്ച് ഐസക് യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് 1917-ൽ നിർമ്മിതമായ ഈ വിദ്യാലയം അർദ്ധരാത്രിയിൽ ജെസിബി ഉപയോഗിച്ച് പൊളിച്ചുനീക്കിയത് അദ്ദേഹം ഓർമ്മിപ്പിച്ചു. വികസനം കാണാൻ കണ്ണ് മാത്രം പോരാ, കാഴ്ചയും വേണമെന്ന് ടി.എം. തോമസ് ഐസക് അഭിപ്രായപ്പെട്ടു.
കേരളത്തിലെ വികസനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അതിനെ വിശകലനം ചെയ്യാൻ കഴിയാത്തവരാണ് ജോയ് മാത്യുവും പ്രതിപക്ഷവും. സംസ്ഥാനത്തെ വികസനം മനസ്സിലാക്കാൻ കാഴ്ചപ്പാട് വേണമെന്ന് ഐസക് പറഞ്ഞു.
Photo courtesy - Kairali News