
‘കയ്യും കാലും വെട്ടുമെന്ന് ഭീഷണി മുഴക്കി, അമ്മയുടെ രോഗത്തെ അധ്യാപകൻ കളിയാക്കി’; അഞ്ചരക്കണ്ടിയിൽ ആത്മഹത്യ ചെയ്ത വിദ്യാർഥി സുഹൃത്തുക്കള്‍ക്കയച്ച ശബ്ദസന്ദേശം പുറത്ത്
കണ്ണൂർ അഞ്ചരട്ടിയിൽ ആത്മഹത്യ ചെയ്ത ബി ഡി എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ശബ്ദ സന്ദേശം പുറത്ത്. വിദ്യാർത്ഥി നേരിട്ടിരുന്നത് കടുത്ത മാനസിക പീഡനമെന്ന് സുഹൃത്തുക്കൾക്ക് പങ്കുവെച്ച ശബ്ദ സന്ദേശത്തിൽ പറയുന്നു.
അധ്യാപകനെതിരെ ഗുരുതര ആരോപണമാണ് ശബ്ദസന്ദേശത്തിലുള്ളത്. സ്റ്റാഫ് റൂമിൽ വെച്ച് നിരന്തരമായി അപമാനിക്കാറുണ്ടെന്ന് നിതിൻ രാജ് തൻ്റെ ശബ്ദസന്ദേശത്തിൽ പറയുന്നു.
അമ്മയുടെ രോഗത്തെക്കുറിച്ച് അധ്യാപകൻ നിരന്തരം കളിയാക്കിയെന്ന് നിതിൻ രാജ് പറയുന്നു. സ്റ്റാഫ് റൂമിൽ നിന്ന് പുറത്തിറങ്ങിയ ശേഷം “യു ആർ ഇഡിയറ്റ്.” എന്ന് നിതിൻ രാജ് പറഞ്ഞു. ഇത് അധ്യാപകന്റെ പീഡനത്തിന്റെ തെളിവാണെന്ന് കരുതപ്പെടുന്നു.
Photo courtesy - Kairali News