എസ്എന്‍ഡിപി യോഗത്തിനും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എതിരെ നടക്കുന്ന വ്യക്തിഹത്യാ ശ്രമങ്ങളും പ്രകോപനപരമായ അധിക്ഷേപങ്ങളും അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് എസ്എന്‍ഡിപി യോഗം കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ചേര്‍ത്തലയില്‍ ചേര്‍ന്ന യോഗത്തിലാണ് കൗണ്‍സില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഇടുക്കിയിലും തൊടുപുഴയിലും വര്‍ഗീയ ശക്തികള്‍ നടത്തുന്ന വിദ്വേഷ പ്രചരണങ്ങളെയും ഭീഷണികളെയും കൗണ്‍സില്‍ ശക്തമായി അപലപിച്ചു. മതവെറിയും കൊലവിളി രാഷ്ട്രീയവും ഉപയോഗിച്ച് സമൂഹത്തെ ഭീതിയിലാക്കാമെന്നത് പഴയ ചിന്താഗതിയാണെന്നും, ഇത്തരം നീക്കങ്ങള്‍ക്കെതിരെ ഭരണകൂടം മൗനം പാലിക്കുന്നത് ഗുരുതരമായ സാമൂഹിക-രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നും കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി.
വെള്ളാപ്പള്ളി നടേശന്റെ കോലം കത്തിക്കുന്നതും അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും മുഴുവന്‍ സമുദായത്തോടുമുള്ള അവഹേളനമാണെന്ന് കൗണ്‍സില്‍ വിലയിരുത്തി. ഭരണഘടന വിഭാവനം ചെയ്യുന്ന സാമൂഹിക നീതി, സമത്വം, ഐക്യം എന്നിവയ്ക്കായി വെള്ളാപ്പള്ളി നടേശന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കൗണ്‍സില്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.
Photo and News Source: Janmabhumi









