യുകെയിൽ 40 ലക്ഷം രൂപ വാർഷിക ശമ്പളമുള്ള ഫിസിയോതെറാപിസ്റ്റ് ജോലി ഉപേക്ഷിച്ച മാനവ് ഷാ, തന്റെ തീരുമാനത്തെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ വിശദീകരിച്ചു. ഒമ്പത് മുതൽ അഞ്ച് വരേയുള്ള ജോലി സമയം സ്വാതന്ത്ര്യത്തിനും ലക്ഷ്യബോധത്തിനുമുള്ള തടസ്സമായി തോന്നിയെന്നും വ്യക്തിപരമായ വളർച്ചയ്ക്ക് വളരെയധികം സാധ്യത കുറഞ്ഞതായി അദ്ദേഹം പറഞ്ഞു. Rehabond എന്ന പേരിൽ സ്വന്തമായി ഒരു സംരംഭം ആരംഭിക്കാനാണ് താൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം സമ്മതിച്ചു. തന്റെ യുകെയിലെ

ജീവിതം ഉപേക്ഷിക്കുന്നത് വളരെ ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചു. സ്ഥിരമായ തൊഴിൽ, സൗഹൃദങ്ങൾ, സുഖസൗകര്യങ്ങൾ എന്നിവ ഉപേക്ഷിക്കാൻ വലിയ മനസ്സുവേണം. കുടുംബാംഗങ്ങളോടൊപ്പം ചെലവഴിക്കുന്ന സമയം നഷ്ടപ്പെടുന്നതിൽ വലിയ വേദനയുണ്ടായെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ഇന്ത്യയിലേക്ക് തിരിച്ചെത്താൻ തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ താമസിക്കുന്നതിന്റെ പ്രായോഗിക ഗുണങ്ങളെക്കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു. അടുത്ത സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുന്ന നിമിഷങ്ങളെല്ലാം നഷ്ടപ്പെടുന്നതിനെ കുറിച്ച് അദ്ദേഹം ആലോചിച്ചു. ശമ്പളം

കൊണ്ട് നികത്താനാകാത്ത കാര്യങ്ങളായിരുന്നു അത്. Photo and News Source: Mathrubhumi