കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള നൂറുകണക്കിന് വിശ്വാസികളുടെ പങ്കാളിത്തത്തോടെ ഇന്ന് മഗ്രിബ് നിസ്‌കാരാനന്തരം ആരംഭിക്കുന്ന ആത്മീയ സംഗമത്തില്‍ ഇമാം ഹദ്ദാദ് (റ)യുടെ അനുസ്മരണവും ഹള്‌റയും മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ച് നടക്കുന്നു.
വിഖ്യാത ആത്മീയ സരണിയായ ഖാദിരിയ്യാ ത്വരീഖത്തിലെ ദിക്റുകളും ബൈത്തുകളുമായി ക്രോഡീകരിച്ച ഖാദിരിയ്യ വിര്‍ദുകളാണ് ഹള്റയില്‍ നടക്കുന്നത്. പ്രത്യേകം സജ്ജമാക്കിയ മുസ്വല്ലല്‍ മുഅ്മിനാത്തിലാണ് സ്ത്രീകള്‍ക്ക് സൗകര്യമൊരുക്കിയിട്ടുള്ളത്. ദാലഇലുല്‍ ഖൈറാത്തോടെ തുടക്കമാകുന്ന സംഗമത്തില്‍ വിര്‍ദുല്ലത്വീഫ്, ഖാദിരിയ്യ ഹള്റ, പ്രാര്‍ഥന, തബറുക് വിതരണം തുടങ്ങിയവ നടക്കും.
ജാമിഉല്‍ ഫുതൂഹ് ഇമാം ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി അനുസ്മരണ പ്രഭാഷണം നടത്തും. സയ്യിദ് ശാഫി ബാ അലവി വളപട്ടണം ഹള്‌റ മജ്‌ലിസിന് നേതൃത്വം നല്‍കും. സയ്യിദ് അബ്ദുര്‍റഹ്‌മാന്‍ ബാഫഖി അധ്യക്ഷത വഹിക്കും. ഇമാം ഹാഫിള് ശമീര്‍ അസ്ഹരി, സയ്യിദ് ഹാശിം ജീലാനി, ഇബ്‌റാഹീം സഖാഫി താത്തൂര്‍, ഹംസ മുസ്ലിയാര്‍ കളപ്പുറം, അലിക്കുഞ്ഞി ദാരിമി, യൂസുഫ് നൂറാനി എന്നിവരും നേതൃത്വം നല്‍കും.
സി എസ് മുഹമ്മദ് ഫൈസി, ജമാലുദ്ദീന്‍ അഹ്‌സനി മഞ്ഞപ്പറ്റ, മുഹിയദ്ദീന്‍ ബുഖാരി, മുഹമ്മദ് നൂറാനി വള്ളിത്തോട്, സജീര്‍ ബുഖാരി വള്ളിക്കാട്, സഹ്ല്‍ ശാമില്‍ ഇര്‍ഫാനി, റോഷന്‍ നൂറാനി, അഡ്വ. സുഹൈല്‍ സഖാഫി നല്ലളം തുടങ്ങിയവരും സംബന്ധിക്കും.
ഹള്റയുടെ പ്രത്യേകതയായ രോഗശമനത്തിന് ജനശ്രദ്ധ ലഭിച്ചിട്ടുണ്ട്. ഖാദിരിയ്യാ വിര്‍ദുകളും ദിക്റുകളും ആത്മീയ ശക്തിയോടെ നടത്തപ്പെടുന്ന ഈ ഹള്റയിൽ പങ്കെടുക്കുന്നവർക്ക് ആരോഗ്യ പ്രയോജനങ്ങളും ലഭിക്കുമെന്ന് വിശ്വാസികൾ വിശ്വസിക്കുന്നു. സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ ആത്മീയ സംഗമം വിശ്വാസികളുടെ ആത്മീയ വളർച്ചയ്ക്കും സമാധാനത്തിനും പ്രേരകമാകുമെന്ന് പ്രതീക്ഷിക്കുന്നു.
Photo and News Source: Siraj Live







