ബെംഗളൂരുവിൽ പ്രണയനൈരാശ്യത്തെ തുടർന്ന് 24 വയസുകാരനായ അഭിഷേക് ജീവനൊടുക്കി. യെലഹങ്ക സ്വദേശിയായ അദ്ദേഹം ഏഴ് വർഷമായി കാമുകിയുമായി പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാർ ബന്ധത്തെ എതിർത്തതിനെ തുടർന്ന് അവർ പിരിഞ്ഞു. കാമുകി പിന്മാറിയതോടെ അഭിഷേകിന് മാനസിക സമ്മർദ്ദം വർദ്ധിച്ചു.

മരിക്കുന്നതിന് മുമ്പ് കാമുകിയെ വീഡിയോ കോളിൽ വിളിച്ച് താൻ മരിക്കുന്നുവെന്ന് അറിയിച്ചിരുന്നു. വാട്സാപ്പിലൂടെയും സന്ദേശം അയച്ചിരുന്നു. താൻ പെണ്‍കുട്ടിയുമായി കടുത്ത പ്രണയത്തിലായിരുന്നുവെന്നും പിന്മാറിയത് തന്നിൽ മാനസിക സമ്മർദ്ദമുണ്ടാക്കിയെന്നും കുറിപ്പിൽ എഴുതിയിരുന്നു.

ബന്ധം തുടരുന്നതിനായി അഭിഷേക് നിർബന്ധിച്ചെങ്കിലും പെണ്‍കുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകി. പോലീസ് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് അഭിഷേക് ജീവനൊടുക്കി. സംഭവം കഴിഞ്ഞ ഏപ്രിൽ 9നാണ് നടന്നത്.

Photo and News Source: Kairali News