ചൈനയിലെ നാഷണൽ സൂപ്പർ കംപ്യൂട്ടിങ് സെന്ററിൽ (എൻ.എസ്.സി.സി.) വൻ സൈബർ ആക്രമണം. ടിയാൻജിനിലെ ഈ കേന്ദ്രത്തിന്റെ സൂപ്പർ കംപ്യൂട്ടറിലാണ് ഹാക്കർ നുഴഞ്ഞുകയറിയത്. പ്രതിരോധ രഹസ്യങ്ങൾ, മിസൈൽ രൂപരേഖകൾ, യുദ്ധവിമാന ഗവേഷണങ്ങൾ തുടങ്ങിയ അതീവ രഹസ്യ വിവരങ്ങൾ ചോർന്നതായി സി.എൻ.എൻ. റിപ്പോർട്ട് ചെയ്യുന്നു. 10 പെറ്റാബൈറ്റ് ഡാറ്റയാണ് മോഷ്ടിക്കപ്പെട്ടത്. രാജ്യത്തിന്റെ അത്യാധുനിക ശാസ്ത്ര, വ്യോമയാന, പ്രതിരോധ ഗവേഷണ മേഖലകൾക്ക് കംപ്യൂട്ടിങ് പിന്തുണ നൽകുന്ന പ്രമുഖ

കേന്ദ്രമാണിത്. ഹാക്കർമാർ കോംപ്രമൈസ്ഡ് വി.പി.എൻ. ഉപയോഗിച്ച് മാസങ്ങളോളം രഹസ്യമായി വിവരങ്ങൾ ചോർത്തിയതായി സൈബർ സുരക്ഷാ വിദഗ്ധർ സ്ഥിരീകരിക്കുന്നു. ചൈനയുടെ സുപ്രധാന കംപ്യൂട്ടർ ശൃംഖലയ്ക്ക് നേരെയുള്ള ആദ്യത്തെ വലിയ ആക്രമണമാണിതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രാജ്യത്തുടനീളമുള്ള 6,000-ലധികം സ്ഥാപനങ്ങൾക്ക് സേവനം നൽകുന്ന ഈ കേന്ദ്രത്തിന്റെ സുരക്ഷയെ ചോദ്യം ചെയ്യുന്ന സംഭവമാണിത്. Photo and News Source: Media Mangalam