ദോഹ: ഖത്തർ പോലീസ് അക്കാദമിയുടെ ഡിപ്ലോമ കോഴ്‌സുകൾ വിജയകരമായി പൂർത്തിയാക്കിയ 150-ലധികം പേരെ ആഭ്യന്തര സഹമന്ത്രി ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ ഫൈസൽ ബിൻ മുഹമ്മദ് അൽഥാനി സർട്ടിഫിക്കറ്റുകൾ നൽകി.
രണ്ടാം ബാച്ച് പോലീസ് സയൻസ് വിദ്യാർഥികളും, ആദ്യ ബാച്ച് ഇന്റർനാഷണൽ ഫയർ സേഫ്റ്റി മാനേജ്‌മെന്റ് വിദ്യാർഥികളും ഈ നേട്ടം കൈവരിച്ചു. ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള 107 ഉദ്യോഗസ്ഥർ, ലഖ്‌വിയയിലെ 30 അംഗങ്ങൾ, 17 വനിതാ ഉദ്യോഗസ്ഥർ എന്നിവർ പോലീസ് സയൻസിൽ ഡിപ്ലോമ നേടി.
റാസ് ലഫാൻ എമർജൻസി ആൻഡ് സേഫ്റ്റി കോളേജിൽ നിന്ന് ഫയർ സേഫ്റ്റി മാനേജ്‌മെന്റിൽ ഡിപ്ലോമ പൂർത്തിയാക്കിയ 9 ഉദ്യോഗസ്ഥർക്കും ഫലസ്തീനിൽ നിന്നുള്ള 3 സ്കോളർഷിപ്പ് വിദ്യാർഥികൾക്കും ബിരുദം നൽകി.
വൈവിധ്യമാർന്ന സ്പെഷ്യലൈസ്ഡ് കോഴ്‌സുകളും ഫീൽഡ് വിസിറ്റുകളും ഉൾപ്പെടുത്തിയ കരിക്കുലം, ഉദ്യോഗസ്ഥരുടെ കഴിവുകൾ വർദ്ധിപ്പിക്കാനും ദൗത്യങ്ങൾ മികവോടെ പൂർത്തിയാക്കാനും ലക്ഷ്യമിട്ടു.
Photo and News Source: Suprabhaatham


