ഇന്ത്യയുടെ നാവിക ശക്തി വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിൽ പുതിയൊരു അധ്യായമാണ് ‘താരാഗിരി’ എന്ന അത്യാധുനിക സ്റ്റെൽത്ത് ഫ്രിഗേറ്റ്. ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായ പ്രൊജക്റ്റ് 17എ ക്ലാസിലെ നാലാമത്തെ കപ്പലായ താരാഗിരി, 6,670 ടൺ ഭാരമുള്ള ഈ കപ്പൽ ശത്രുക്കളുടെ റഡാറുകളിൽ പതിയാത്ത വിധത്തിലുള്ള അത്യാധുനിക ഡിസൈനിലാണ് നിർമ്മിച്ചിരിക്കുന്നത്. മുംബൈയിലെ മസഗോൺ ഡോക്ക് ഷിപ്പ്ബിൽഡേഴ്സ് ലിമിറ്റഡാണ് (MDL) ഈ കപ്പൽ നിർമ്മിച്ചത്.
താരാഗിരിയുടെ ആയുധശേഷിയും അത്യാധുനികമാണ്. മീഡിയം റേഞ്ച് സർഫസ് ടു എയർ മിസൈലുകൾ, സൂപ്പർസോണിക് സർഫസ് ടു സർഫസ് മിസൈലുകൾ, ശത്രുക്കളുടെ അന്തർവാഹിനികളെ നശിപ്പിക്കാനുള്ള ആന്റി-സബ്മറൈൻ വാർഫെയർ സ്യൂട്ട് എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, കോപിപ്പിക്കാൻ അത്യാധുനിക കോംബാറ്റ് മാനേജ്‌മെന്റ് സിസ്റ്റവും കപ്പലിലുണ്ട്. ഇത് ലക്ഷ്യസ്ഥാനങ്ങൾ കൃത്യമായി കണ്ടെത്തി ആക്രമിക്കാൻ നാവികർക്ക് സഹായിക്കുന്നു. ഉത്തരാഖണ്ഡിലെ താരാഗിരി പർവതനിരകളുടെ പേരാണ് ഈ കപ്പലിന് നൽകിയിരിക്കുന്നത്.
ഉയർന്ന വേഗതയും ദീർഘനേരം കടലിൽ തുടരാനുള്ള ശേഷിയും നൽകുന്ന ‘കോഡോഗ് പ്രൊപ്പൽഷൻ സിസ്റ്റമാണ് താരാഗിരിയിൽ ഉപയോഗിച്ചിരിക്കുന്നത്. യുദ്ധമുഖത്തെ ആക്രമണങ്ങൾക്കു മാത്രമല്ല, സങ്കീർണ്ണമായ നയതന്ത്ര ദൗത്യങ്ങൾക്കും ഈ കപ്പൽ സജ്ജമാണ്. ഇന്ത്യയുടെ നാവിക ശക്തി വർധിപ്പിക്കുന്നതിനുള്ള ഈ പടക്കൂറ്റൻ കപ്പൽ പ്രൊജക്റ്റ്, പ്രാദേശികമായും അന്തർദേശീയമായും ശത്രുക്കളുടെ ഭീതിയെ വർദ്ധിപ്പിക്കുന്നതാണ്.
പാകിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ മാധ്യമങ്ങൾ തുടർച്ചയായി ഇന്ത്യയുടെ ആയുധ വർധനയെ ചോദ്യം ചെയ്യാറുണ്ടെങ്കിലും, താരാഗിരിയുടെ വരവോടെ ഇന്ത്യയുടെ നാവിക ശക്തി വാനോളം ഉയർന്നിട്ടുണ്ട്. ശത്രുക്കളുടെ റഡാറുകളിൽ പെട്ടെന്ന് പതിയാത്ത ഈ കപ്പൽ, ഇന്ത്യയുടെ സമുദ്ര മേഖലയിലെ ആധിപത്യത്തെ കൂടുതൽ ഉറപ്പിക്കുന്നതാണ്. ഇന്ത്യയുടെ സമുദ്രാതിർത്തി സംരക്ഷിക്കുന്നതിനും, അന്തർദേശീയ നയതന്ത്ര മേഖലകളിൽ ശക്തി പ്രകടിപ്പിക്കുന്നതിനും താരാഗിരി നിർണായക പങ്കു വഹിക്കും.


