തിരുവനന്തപുരം മാർ ബസേലിയോസ് കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജിയിൽ (MBCET) 'എക്സോഡോസ് 2026' വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. കോളേജിലെ വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയും സാങ്കേതിക മികവും പ്രകടിപ്പിക്കുന്ന വേദിയായി ഈ പരിപാടി മാറി.

ബസേലിയസ് ക്ലിമ്മീസ് ബാവ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും വിദ്യാർത്ഥികൾക്ക് അനുഗ്രഹപ്രഭാഷണം നടത്തുകയും ചെയ്തു. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷൻ ചെയർമാൻ ടി.കെ. ജോസ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.

എം.ബി.സി.ഇ.ടി ഡയറക്ടർ ഫാ. ജോൺ വർഗീസ്, പ്രിൻസിപ്പൽ ഡോ. എസ്. വിശ്വനാഥ റാവു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കൂടാതെ ആനന്ദ് പിള്ള, ഗോപിക മായ സന്തോഷ്, ഡോ. പോൾ തോമസ് തുടങ്ങിയ പ്രമുഖരും പരിപാടിയിൽ പങ്കെടുത്തു.

Photo and News Source: Kerala Kaumudi