പ്രവാസികളുടെ വിവിധ പരാതികളും പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി പ്രവാസി കമ്മിഷൻ അദാലത്ത് സംഘടിപ്പിക്കുന്നു. മേയ് 25, 26 തീയതികളിലായി തിരുവനന്തപുരം തൈക്കാട് നോർക്ക സെന്ററിലെ ആറാം നിലയിലുള്ള എൻ.ആർ.ഐ (കെ) കമ്മിഷൻ ഹെഡ് ഓഫീസിലാണ് അദാലത്ത് നടക്കുന്നത്.
അദാലത്ത് രാവിലെ 10 മണിക്ക് ആരംഭിക്കും. പ്രവാസി കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് സോഫി തോമസ് അദാലത്തിന് നേതൃത്വം നൽകും. കമ്മിഷൻ അംഗങ്ങളായ പി.എം. ജാബിർ, ഡോ. മാത്യൂസ് കെ. ലൂക്കോസ്, എം.എം. നയീം, ജോസഫ് ദേവസ്യ പൊന്മാക്കൽ എന്നിവരും കമ്മിഷൻ സെക്രട്ടറി ജയറാം കുമാർ ആർ. എന്നിവരും ചടങ്ങിൽ സന്നിഹിതരായിരിക്കും.
പ്രവാസികൾക്ക് തങ്ങളെ ബാധിക്കുന്ന ഏതു വിഷയവും ഈ അദാലത്തിൽ ഉന്നയിക്കാവുന്നതാണ്. അദാലത്തുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും 0471 2322311 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Photo and News Source: Kerala Kaumudi Latest








