കോഴിക്കോട് ജില്ലയിലെ പെരുവയൽ ചിറ്റാരിക്കുഴിയിൽ ഇന്ന് രാവിലെ ഒൻപത് മണിയോടെ നടന്ന ഒരു വാഹനാപകടത്തിൽ 22 കാരനായ അഭിൻ കൃഷ്ണ മരണപ്പെട്ടു. ജോലിസ്ഥലത്തേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. സംഭവസ്ഥലത്ത് റോഡിന്റെ സമീപത്തായി ജലജീവൻ മിഷന്റെ കുഴിയുണ്ടായിരുന്നു. ഓട്ടോറിക്ഷ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതോടെ പിന്നാലെ വരികയായിരുന്ന അഭിൻ ബ്രേക്ക് ചവിട്ടിയെങ്കിലും ബൈക്കിന്റെ നിയന്ത്രണം വിട്ട് റോഡിലേക്ക് വീണു. ഇതേസമയം എതിർദിശയിൽ നിന്നുവന്ന മറ്റൊരു ബൈക്ക് അഭിന്റെ

തലയിൽ ഇടിച്ച് അപകടം സംഭവിച്ചത്. അഭിൻ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. അപകടം സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കുഴി പോലുള്ള അപകടങ്ങൾ ഒഴിവാക്കാൻ റോഡുകളുടെ പരിപാലനം ശക്തമാക്കണമെന്ന ആവശ്യവും ഉയർന്നുവരുന്നുണ്ട്.