ദോഹ: ഖത്തർ പോലീസ് അക്കാദമിയിൽ നിന്നുള്ള രണ്ടാം ബാച്ച് പോലീസ് സയൻസ് ഡിപ്ലോമ വിദ്യാർത്ഥികളും, ലക്ഷ്വിയയിലെ ഫയർ സേഫ്റ്റി മാനേജ്‌മെന്റ് ഇന്റർനാഷണൽ ഡിപ്ലോമയുടെ ആദ്യ ബാച്ചും പൂർത്തിയാക്കിയ 150-ലധികം പേര് ആഭ്യന്തര സഹമന്ത്രി ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ ഫൈസൽ ബിൻ മുഹമ്മദ് അൽഥാനി സർട്ടിഫിക്കറ്റുകൾ സ്വീകരിച്ചു.

ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള 107 ഉദ്യോഗസ്ഥരും, ലക്ഷ്വിയയിലെ 30 അംഗങ്ങളും, 17 വനിതാ ഉദ്യോഗസ്ഥരും പോലീസ് സയൻസിൽ ഡിപ്ലോമ നേടി. റാസ് ലഫാൻ എമർജൻസി ആൻഡ് സേഫ്റ്റി കോളേജിൽ നിന്നുള്ള 9 ഉദ്യോഗസ്ഥരും, ഫലസ്തീനിൽ നിന്നുള്ള 3 സ്കോളർഷിപ്പ് വിദ്യാർത്ഥികളും ഫയർ സേഫ്റ്റി മാനേജ്‌മെന്റിൽ ഡിപ്ലോമ പൂർത്തിയാക്കി.

സ്പെഷ്യലൈസ്ഡ് കോഴ്‌സുകളും ഫീൽഡ് വിസിറ്റുകളും ഉൾപ്പെടെ വൈവിധ്യമാർന്ന പരിശീലനമാണ് ഈ ബിരുദധാരികൾ പൂർത്തിയാക്കിയത്. ഉദ്യോഗസ്ഥരുടെ കഴിവുകൾ വർദ്ധിപ്പിക്കാനും, ദൗത്യങ്ങൾ മികവോടെ പൂർത്തിയാക്കാനുമാണ് ഈ പരിശീലനങ്ങൾ സംഘടിപ്പിച്ചത്.

Photo and News Source: Suprabhaatham