കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയനെ 'സ്വർണ്ണക്കള്ളൻ' എന്ന് വിളിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് 19 കാരനായ ടി.എ. അനുനന്ദിനെതിരെ കണ്ണൂർ സൈബർ പോലീസ് കേസ് എടുത്തു. പ്രിയദർശിനി ഓലയിക്കര എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനും ലഹളയുണ്ടാക്കാനുമുള്ള ശ്രമമായിരുന്നു ഇത്. ഒപ്പം, കോൺഗ്രസ്സ് നേതാവ് വിപി അബ്ദുൽ റഷീദിനെയും യുഡിഎഫ് പാർട്ടിയെയും അപകീർത്തിപ്പെടുത്തുന്ന പോസ്റ്റും പ്രചരിപ്പിച്ചിരുന്നു. റെഡ് ആർമി ഓലയിക്കര എന്ന

അക്കൗണ്ടിലൂടെ 'റേഷനരി കട്ട കള്ളനും വയനാട് ഫണ്ട് മുക്കിയവർക്കും ഇവിടെ വോട്ടില്ല; ശവം തൂക്കിക്കളെ' എന്ന അടിക്കുറിപ്പോടെ ഫ്ലക്സ് ബോർഡ് പങ്കുവെച്ചു. ഇതിന്റെ പേരിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 19 കാരനായ അനുനന്ദിനെതിരെ രണ്ട് കേസുകളാണ് നിലവിലുള്ളത്. പരാതിക്കാരായ സിപിഎം പ്രവർത്തകരും കോൺഗ്രസ് പാർട്ടിക്കും മാനസിക വിഷമമുണ്ടായെന്ന് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരിക്കുന്നു. Photo and News Source: Samakalika Malayalam