വേനലവധി സമയത്ത് കുട്ടികളുടെ കളിപ്പാട്ട വിപണിയിൽ വിലക്കയറ്റം അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടാകുന്ന ഉയർച്ചയാണ് ഇതിന് പ്രധാന കാരണം. പ്ലാസ്റ്റിക് നിര്‍മ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ ഉല്പാദനച്ചെലവ് കൂടുന്നതും, ലോജിസ്റ്റിക്‌സ് ചെലവ് വർദ്ധിക്കുന്നതുമാണ് ഈ പ്രതിസന്ധിക്ക് പിന്നിലെ കാരണങ്ങൾ.
ക്രൂഡ് ഓയിലിൽ നിന്ന് ലഭിക്കുന്ന പോളിമറുകളും പ്ലാസ്റ്റിക് റെസിനുകളും കളിപ്പാട്ടങ്ങളുടെ പ്രധാന ഘടകങ്ങളാണ്. ഈ വസ്തുക്കളുടെ വില കിലോഗ്രാമിന് 100 രൂപയിൽ നിന്ന് 170 രൂപയായി 70 ശതമാനം വരെ ഉയർന്നിരിക്കുന്നു. ഇന്ധനവില കൂടുമ്പോൾ ചരക്ക് നീക്കത്തിന്റെ ചെലവും വർദ്ധിക്കുന്നു. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുള്ള കളിപ്പാട്ട ഇറക്കുമതികളും ഈ പ്രതിസന്ധിയാൽ ബാധിതമാണ്.
ചില കളിപ്പാട്ട നിർമ്മാതാക്കൾ ഇതിനകം തന്നെ വില ഉയർത്തിയിട്ടുണ്ട്. മറ്റുള്ളവർ അടുത്ത ദിവസങ്ങളിൽ വില ഉയർത്താനുള്ള തയ്യാറെടുപ്പിലാണ്. യുഎസ്-ഇറാൻ യുദ്ധം അവസാനിച്ചതോടെ പ്ലാസ്റ്റിക് വിലയിൽ ചെറിയ കുറവുണ്ടായെങ്കിലും, നിലവിലെ വില 150 രൂപയാണ്. എങ്കിലും, വില പഴയ നിലയിലേക്ക് മടങ്ങുമെന്ന ഉറപ്പില്ല.
Photo and News Source: Dhanam


