തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷനും റിസർച്ചും (ഐസർ) ഗ്രൂപ്പ് B&C റിക്രൂട്ട്‌മെന്റ് പ്രഖ്യാപിച്ചു. ആകെ 7 ഒഴിവുകളാണ് ലഭ്യമായത്. ഡിഗ്രി ഉള്ളവർക്ക് മികച്ച അവസരമാണിത്. ഓൺലൈനായി ഫെബ്രുവരി 25-ന് മുമ്പായി അപേക്ഷിക്കണം.
രാജ്യത്തെ പ്രമുഖ സ്ഥാപനമായ ഐസറിൽ അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ), ലൈബ്രറി സൂപ്രണ്ട്, ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (ഡാറ്റ സയൻസ്, കമ്പ്യൂട്ടർ സയൻസ്), ഓഫീസ് അസിസ്റ്റന്റ് പോസ്റ്റുകൾ ലഭ്യമാണ്. ഓഫീസ് അസിസ്റ്റന്റ് സ്ഥാനത്തിന് 3 സീറ്റുകളുണ്ട്.
അപേക്ഷകർക്കുള്ള പ്രായപരിധി ഓരോ തസ്തികയ്ക്കും വ്യത്യാസപ്പെട്ടിരിക്കുന്നു. അസിസ്റ്റന്റ് എഞ്ചിനീയർ, ലൈബ്രറി സൂപ്രണ്ടിന് 38 വയസ്സ് വരെയും മറ്റു തസ്തികകൾക്ക് 33 വയസ്സ് വരെയും പ്രായപരിധി നിശ്ചയിച്ചിരിക്കുന്നു. യോഗ്യതയായി ഡിഗ്രിയിൽ 55% Marks ആവശ്യമുണ്ട്. കമ്പ്യൂട്ടർ അറിവും അനുഭവവും ആവശ്യമുണ്ട്.
Photo and News Source: Suprabhaatham


