പട്ടികജാതി വിഭാഗത്തിൽ ഉള്ളവർക്കായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിവിൽ സർവീസസ് എക്സാമിനേഷൻ ട്രെയിനിങ് സൊസൈറ്റി (ഐ.സി.എസ്.ഇ.ടി.എസ്) മുഖേന ലക്ഷ്യ സ്കോളർഷിപ്പ് പദ്ധതിയിലേക്കും, പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർക്കായി കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ പരിശീലന പദ്ധതിയിലേക്കും അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള അടിസ്ഥാന യോ​ഗ്യത അംഗീകൃത സർവകലാശാലയിൽ നിന്നുമുള്ള ബിരുദമാണ്. മെഡിക്കൽ/എഞ്ചിനിയറിംഗ് ബിരുദമുള്ളവർക്കും മറ്റ് വിഷയങ്ങളിൽ ഉയർന്ന മാർക്കോടെ ബിരുദം/ബിരുദാനന്തര ബിരുദമുള്ളവർക്കും മുൻ​ഗണന നൽകും.

ഇപ്പോൾ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും ഈ പദ്ധതികളിലേക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കുമ്പോൾ യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കേണ്ടതുണ്ട്. പ്രായപരിധി 01.04.2026-ൽ 20 മുതൽ 36 വയസ് വരെയാണ്. ലക്ഷ്യ സ്കോളർഷിപ്പ് പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവരിൽ 25% സീറ്റുകൾ പട്ടികജാതിയിലെ ദുർബല വിഭാഗങ്ങൾ (അരുന്ധതിയാർ, ചക്കിലിയൻ, വേടൻ, നായാടി, കളളാടി) ഉൾപ്പെടുന്ന അപേക്ഷകർക്കായി നീക്കിവച്ചിരിക്കുന്നു.

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിൽ പരിശീലനം നേടിയവർക്കും ലക്ഷ്യ സ്കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. എന്നാൽ, അക്കാദമിയിൽ വീണ്ടും പ്രവേശനം ലഭിക്കുന്നില്ല. അപേക്ഷകൾ ഓൺലൈനായി www.icsets.org വഴി സമർപ്പിക്കണം. സമയപരിധി 20.05.2026 വൈകുന്നേരം 5 മണി വരെയാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2533272, 8547630004, 9847373627 എന്ന ഫോൺ നമ്പറുകളിലോ www.icsets.org വെബ്സൈറ്റിലോ [email protected] ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

Photo and News Source: Kairali News